Skip to main content

സൗജന്യ പരിശീലനം

 

ആലപ്പുഴ: ആര്യാട് ബ്ലോക്കിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വീഡിയോഗ്രാഫി ,ഫോട്ടോഗ്രാഫി കോഴ്സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. പ്രായപരിധി 18 മുതൽ 45വരെ. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും അഭിരുചിയും താല്പര്യവുമുള്ള ആലപ്പുഴ ജില്ലക്കാർ സെപ്തംബർ 15നകം ഓഫീസിൽ നേരിട്ട് ഹാജരാകണം. ബി.പി.എൽ.കാർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 0477-2292428. 

യി. 

date