Post Category
പാലിയേറ്റീവ് കെയര്‍ കുടുംബ സംഗമം
തലവൂര്‍ ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യകേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികളുടെ കുടുംബസംഗമവും വോളന്റിയേഴ്സിനായുള്ള ട്രെയിനിങ്ങും നടന്നു. തലവൂര്‍ സോജു ആഡിറ്റോറിയത്തില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷാമോള്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധ ജെ അനില്‍ അധ്യക്ഷയായി.
പാലിയേറ്റീവ് ബോധവത്ക്കരണ ക്ലാസ് ഫിസിയോതെറാപിസ്റ്റ് റജി, ജില്ലാ ആശുപത്രി സ്റ്റാഫ് നേഴ്സ് ലിജന്‍ എന്നിവര്‍ നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വസന്തദാസ്, മെമ്പര്‍മാരായ ബേബി തേവലക്കര, പ്രയ്സണ്‍ ഡാനിയേല്‍, വേണുകുമാര്‍, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അജയകുമാര്‍ എസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments