Skip to main content

ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ കെട്ടിടോദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ കെട്ടിടോദ്ഘാടനം ഇന്ന് (ഫെബ്രുവരി 6) രാവിലെ 10:30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനാകും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മേയര്‍ പ്രസന്ന ഏണസ്റ്റ് എന്നിവര്‍ മുഖ്യാതിഥികളാകും.

സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്നും ഒരു കോടി 79 ലക്ഷം രൂപ ചെലവിലാണ് കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 5019 ചതുരശ്ര അടി വലുപ്പമുള്ള കെട്ടിടം നിര്‍മിച്ചത്.

date