Post Category
ഹോം സര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : ജില്ലാ കലക്ടര്‍
പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വകുപ്പ്നടത്തുന്ന ഹോം സര്‍വെ സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ നിര്‍ദേശിച്ചു. ഫെബ്രുവരി 12 മുതല്‍ 40 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. 84 എസ് സി പ്രൊമോട്ടര്‍മാരും ഗൃഹസന്ദര്‍ശനത്തിലൂടെ വിവര ശേഖരണം നടത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ സഹകരണവും ഇതിനായി ഉറപ്പാക്കണം എന്നും പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്.
പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി സാജു, പട്ടികജാതി വികസന ഓഫീസര്‍ എസ് എസ് ബീന, എസ് സി ഡി ഒ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments