സംസ്ഥാന തദ്ദേശദിനാഘോഷം വിളംബര ഘോഷയാത്ര ഇന്ന് (ഫെബ്രുവരി 15)
സംസ്ഥാന തദ്ദേശദിനാഘോഷത്തിന് മുന്നോടിയായി കൊട്ടാരക്കരയില്‍ പ്രചാരണത്തിന്റെ കേളികൊട്ട്. നിറപകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് തുടക്കം. ഇന്ന് (ഫെബ്രുവരി 15) വൈകിട്ട് മൂന്നിന് കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നിന്നാണ് തുടങ്ങുക. കച്ചേരിമുക്ക്-ചന്തമുക്ക്-പുലമണ്‍ ജംഗ്ഷന്‍ വഴി രവി നഗറില്‍ സമാപിക്കും. കൊട്ടാരക്കര മുന്‍സിപ്പാലിറ്റി, കുളക്കട, മൈലം, നെടുവത്തൂര്‍, എഴുകോണ്‍, വെളിയം, കരിപ്ര, ഉമ്മന്നൂര്‍, പത്തനാപുരം മണ്ഡലത്തിലെയും വെട്ടിക്കവല മേലിലെ പഞ്ചായത്തില്‍ നിന്നുള്ള കുടുംബശ്രീ, ഹരിതകര്‍മ സേന-തൊഴിലുറപ്പ് തൊഴിലാളികള്‍ ജനപ്രതിനിധികള്‍, ജീവനക്കാര്‍ ആശ-അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ മുഖ്യആകര്‍ഷണമായ പ്രദര്‍ശനം കെ ഐ പി ഗ്രൗണ്ടിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഉദ്ഘാടനം വൈകിട്ട് അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. . ഫെബ്രുവരി 19 വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് എക്‌സിബിഷന്‍.
- Log in to post comments