Post Category
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ നിയമനം
കുടുംബശ്രീ ജില്ലാമിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, ആന്ത്രോപോളജി, വിമന്‍സ് സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദം/ബിരുദാനന്തര ബിരുദം. ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആയി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. കുടുംബശ്രീ അംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയ വനിതകളായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
അപേക്ഷയോടൊപ്പം സി ഡി എസിന്റെ സാക്ഷ്യപത്രം, പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 21 രാവിലെ 11 ന് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍ : 18004253565, 0474-2799760.
date
- Log in to post comments