Post Category
ഉദ്യോഗക്കയറ്റം പുനക്രമീകരണം : പരാതികള്‍ നല്‍കാം
സുപ്രീം കോടതി ഉത്തരവനുസരിച്ച് എഞ്ചിനീയറിംഗ് കോളേജുകളിലെ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ തസ്തികകളില്‍ 2008 മുതല്‍ നടന്ന ഉദ്യോഗക്കയറ്റം പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ 27 നകം സര്‍ക്കാരിന് നേരിട്ട് സമര്‍പ്പിക്കാം. ഗവ: സെക്രട്ടേറിയറ്റിലെ ഉന്നത വിദ്യാഭ്യാസ (ജി) വകുപ്പ് സെക്രട്ടറിയ്ക്കാണ് നല്‍കേണ്ടത്. ഈ കാലയളവില്‍ വിരമിച്ചവര്‍ക്കും നിലവില്‍ അന്യത്ര സേവനത്തിലുള്ളവര്‍ക്കും പരാതി സമര്‍പ്പിക്കാം. പരാതികള്‍ പരിശോധിക്കുന്നതിനും നേരിട്ടു കേള്‍ക്കുന്നതിനും സര്‍ക്കാര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.
പി.എന്‍.എക്സ്.5018/17
date
- Log in to post comments