Skip to main content

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ എഫ്.ആര്‍.പി കോഴ്‌സ്

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഇന്‍ഫോഴ്‌സിഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.  അപേക്ഷകര്‍ എസ്.എസ്.എല്‍.സി യും ഐ.റ്റി.ഐ യില്‍ (മെക്കാനിസ്റ്റ്, ഫിറ്റര്‍,, പാറ്റേണ്‍ മേക്കര്‍, കാര്‍പെന്റര്‍ അല്ലെങ്കില്‍ മോള്‍ഡര്‍) ട്രേഡുകളില്‍ ഏതെങ്കിലുമൊന്ന് പാസായിരിക്കണം. അപേക്ഷ ഫാറം പത്തു രൂപാ നിരക്കില്‍ സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.

പി.എന്‍.എക്‌സ്.5020/17

date