പാചകപ്പുര ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ പുതിയ പാചകപ്പുരയുടെ ഉദ്ഘാടനം വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് പുതിയ പാചകപ്പുര നിര്‍മ്മിച്ചത്. ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ ഗീത അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യഭ്യാസ മേഖലാ കാര്യലയം ജോയിന്റ് ഡയറക്ടര്‍ പി.എ സോളമന്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ കൗണ്‍സിലര്‍മാരായ കെ.എസ്. കൈസാബ്, ചന്ദ്രന്‍ കളരിക്കല്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എ അജയന്‍, പിഡബ്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി. ആന്റണി, സ്‌കൂള്‍ സൂപ്രണ്ട് ഷബാന പി. ഷാഫി, പി.വി മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ കലാ-കായിക-ശാസ്ത്ര മേളകളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും പുരസ്‌കാര വിതരണം നടത്തുകയും ചെയ്തു.
- Log in to post comments