Skip to main content

സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും 26ന് മുഖ്യമന്ത്രി നിർവഹിക്കും

സംസ്ഥാനത്തെ 21 സ്‌കൂളുകളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 39 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും ഫെബ്രുവരി 26ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം തോന്നയ്ക്കൽ സ്‌കൂളിൽ വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. മറ്റ് കേന്ദ്രങ്ങളിലെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിവഹിക്കും.

ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങൾക്കായി 80 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തറക്കല്ലിടുന്ന കെട്ടിടങ്ങൾക്കായി 25 കോടി രൂപയാണ് ചെലവഴിക്കുന്നത്. പ്ലാൻകിഫ് ബി മറ്റു ഫണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളതും നിർമ്മിക്കുന്നതും.

പി.എൻ.എക്‌സ്. 728/2024

date