Post Category
ക്ലസ്റ്റർ യോഗം ഇന്ന് (ഫെബ്രുവരി 17)
അധ്യാപക പരിശീലനത്തിനുള്ള മൂന്നാം ഘട്ട ക്ലസ്റ്റർ യോഗത്തിൽ എത്താതിരുന്ന അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം ഇന്ന് (ഫെബ്രുവരി 17) നടക്കും. ആകെ 18,385 അധ്യാപകരാണ് മൂന്നാം ഘട്ട ക്ലസ്റ്റർ പരിശീലന യോഗത്തിന് പങ്കെടുക്കാതിരുന്നത്. ഇന്ന് നടക്കുന്ന ക്ലസ്റ്റർ പരിശീലനം യോഗത്തിൽ നിശ്ചയിക്കപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എൽ.പി. വിഭാഗം 130, യു.പി. വിഭാഗം 157, ഹൈസ്‌കൂൾ വിഭാഗം 214 എന്നിങ്ങനെ 501 സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്.
പി.എൻ.എക്‌സ്. 729/2024
date
- Log in to post comments