Post Category
സിനിമ ഓപ്പറേറ്റർ പരീക്ഷ
കേരള സംസ്ഥാന സിനിമ ഓപ്പറേറ്റർ പരീക്ഷാ ബോർഡ്, 2024- ൽ നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്കായി ഗസറ്റ് വിജ്ഞാപന പ്രകാരം അനുയോജ്യമായ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയവുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceikerala.gov.in ലും 2024 ഫെബ്രുവരി 13 ലെ കേരള ഗസറ്റ് നമ്പർ 7 ലും ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി https://samraksha.ceikerala.gov.in മുഖേന സമർപ്പിക്കണം. പരീക്ഷ ഫീസ് 280 രൂപ ഓൺലൈനായി തന്നെ അപേക്ഷയോടൊപ്പം അടയ്‌ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമുള്ള ലിങ്ക് ഫെബ്രുവരി 9 മുതൽ മാർച്ച് 7 വരെ ലഭ്യമായിരിക്കും.
പി.എൻ.എക്‌സ്. 731/2024
date
- Log in to post comments