ഭിന്നശേഷി ഉപകരണ വിതരണം പരിശോധന ക്യാമ്പിന് തുടക്കമായി
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി ഉപകരണ വിതരണത്തിനുള്ള പരിശോധന ക്യാമ്പിന് ജില്ലയിൽ തുടക്കമായി. കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലുള്ള ഗുണഭോക്താക്കളുടെ ക്യാമ്പാണ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മനു അദ്ധ്യക്ഷത വഹിച്ചു.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകളുടെ ക്ഷേമം മുൻനിർത്തി നടപ്പ് വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ല പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.
ക്യാമ്പിൽ അമ്പതോളം ഭിന്നശേഷി ആളുകൾ പങ്കെടുത്തു. മറ്റ് ബ്ലോക്ക് പരിധിയിലും വരും ദിവസങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും.
ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.എം.പി.ജിജ, ജില്ലാ ആശുപത്രി മാനേജ് കമ്മിറ്റി അംഗം പി.പി.രാജു എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ് സ്വാഗതവും സാമൂഹ്യനീതി സീനിയർ സൂപ്രണ്ട് എം.അബ്ദുള്ള നന്ദിയും പറഞ്ഞു.
- Log in to post comments