Post Category
അക്രഡിറ്റഡ് എഞ്ചിനീയര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 20ന്
ജില്ലയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് ബിടെക്ക് സിവില്‍ എഞ്ചിനീയറിംഗ് പാസ്സായിട്ടുള്ള 21നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും കരാര്‍ വ്യവസ്ഥയില്‍ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അര്‍ഹരായവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 20ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍ 04994 256162.
date
- Log in to post comments