പാർട് ടൈം ട്യൂട്ടർ നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പാർട് ടൈം ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലേക്കാണ് ട്യൂട്ടറുടെ സേവനം ആവശ്യമായി വരുന്നത്.
ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ ടി.ടി.സി ആണ് യോഗ്യത. എം.ആർ.എസിന്റെ സമീപ പ്രദേശത്ത് താമസിക്കുന്നവർക്കും പട്ടികജാതി /പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 21 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി സീനിയർ സൂപ്രണ്ട്, ഡോ.എ.എം.എം.ആർ.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം-695017 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖം ഫെബ്രുവരി 22 രാവിലെ 10 ന് സ്‌കൂളിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938
- Log in to post comments