Skip to main content

ഐ.എച്ച്.ആർ.ഡി. കോഴ്സുകൾ: അപേക്ഷിക്കാം

കോട്ടയം: ഐ.എച്ച്.ആർ.ഡി.യുടെ വിവിധ കേന്ദ്രങ്ങളിൽ മാർച്ചിൽ ആരംഭിക്കുന്ന കോഴ്സുകളിൽ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡാറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്സുകളിലാണ് പ്രവേശനം. എസ്.സി, എസ്.ടി., മറ്റ് പിന്നാക്കവിഭാഗം വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷഫോറവും വിശദവിവരവും www.ihrdadmissions.org എന്ന വെബ് സൈറ്റിൽ ലഭിക്കും. ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധം സഹിതം ഫെബ്രുവരി 29 ന് വൈകിട്ട് നാലിനകം അതത് സ്ഥാപനമേധാവിക്ക് നൽകണം. അല്ലാത്തവ അപേക്ഷാഫോറം പൂരിപ്പിച്ച് രജിസ്ട്രേഷൻ ഫീസ് ഡി.ഡി. സഹിതം നൽകണം. രജിസ്ട്രേഷൻ ഫീസ് നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2322985,2322501,2322035.

date