Skip to main content
രജിസ്ട്രേഷൻ, പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര എന്നിവർക്ക് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്പോർട്സ് സ്കൂളിൽ നൽകിയ സ്വീകരണത്തിനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കയ്യിലുള്ള റോസാപ്പൂ ഡെപ്യൂട്ടി മേയർ പി ഇന്ദിരയ്ക്ക് നൽകുന്നുകണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ സമീപം

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സ്വീകരണം നല്‍കി

രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര എന്നിവര്‍ക്ക് കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്പോര്‍ട്സ് സ്‌കൂളില്‍ സ്വീകരണം നല്‍കി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ സപ്ന അതിഥികളെ ആദരിച്ചു. ദേശീയ തലത്തില്‍ വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം, ഉപജില്ലാ കലോത്സവത്തിന്റെ സുവനീര്‍ പ്രകാശനം എന്നിവ മന്ത്രി നിര്‍വഹിച്ചു. കണ്ണൂര്‍ നോര്‍ത്ത് എ ഇ ഒ ഒ സി പ്രസന്നകുമാരി സുവനീര്‍ ഏറ്റുവാങ്ങി. ഉപജില്ലാ കലോത്സവ ധനസമാഹരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു. സ്പോര്‍ട്സ് ഡിഡി ടി അനീഷ്, ഹെഡ് മാസ്റ്റര്‍ പ്രദീപ് നാരോത്ത്, പിടിഎ പ്രസിഡണ്ട് പി എം സാജിദ്, മദര്‍ പിടിഎ പ്രസിഡണ്ട് കെ റസിയ, കോച്ച് സന്തോഷ് മണാട്ട്, കെ എം രാജേഷ്, സ്റ്റാഫ് സെക്രട്ടറി കെ എം രംജിത്ത്,  എന്നിവര്‍ പങ്കെടുത്തു.

date