Post Category
റേഡിയോ കര്‍ഷകദിനം ആഘോഷിച്ചു
ആകാശവാണി ദേവികുളം നിലയത്തിന്റെയും തൂക്കുപാലം കാപ്കോ സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ റേഡിയോ കര്‍ഷക ദിനം ആഘോഷിച്ചു. തൂക്കുപാലം മംഗല്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ആകാശവാണി ദേവികുളം നിലയം പ്രോഗ്രാം മേധാവി മനേഷ് എം പി അധ്യക്ഷനായി. ചടങ്ങില്‍ അഞ്ച് മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. വാത്തിക്കുടി മൃഗസംരക്ഷണ കേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്‍ ഡോ. റോമിയോ സണ്ണിയും മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ ധനപാലും കര്‍ഷകര്‍ക്കായി പഠന ക്‌ളാസുകള്‍ നടത്തി.
date
- Log in to post comments