തൊഴില്‍മേള; 152 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിച്ചു
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയില്‍ നടത്തിയ തൊഴില്‍മേളയില്‍ 152 ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു. 222 പേരെ വിവിധ ഒഴിവുകളിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 1,200 ഓളം ഉദേ്യാഗാര്‍ത്ഥികള്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ 35 കമ്പനികള്‍ പങ്കെടുത്തു. തൊഴില്‍മേള തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏറനാട് നോളേജ് സിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രിന്‍സിപ്പല്‍ സുചിത്ര വര്‍മ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ശൈലേഷ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ എന്‍. ഹേമകുമാരി, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ബിമല്‍ ഡൊമിനിക്, രേഖ ജിതിന്‍, ടി.കെ സുജില്‍, ഷമീല്‍, ശോഭ, സതീഷ് കുമാര്‍ സംസാരിച്ചു.
- Log in to post comments