Skip to main content

തൊഴില്‍ രഹിത വേതനം: രേഖകള്‍ നൽകണം

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കളും റേഷന്‍കാര്‍ഡ്,  എസ്.എസ്.എല്‍.സി ബുക്ക്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാര്‍ഡ്, വേതനം കൈപ്പറ്റുന്ന കാര്‍ഡ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (മുന്‍തവണ ആനുകൂല്യം കൈപ്പറ്റാത്തവര്‍),  രസീത് എന്നിവ സഹിതം ഫെബ്രുവരി 20- ന് പകല്‍ 11 മുതല്‍ നാല് വരെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തി പരിശോധന പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം തുടര്‍ന്ന് ആനുകൂല്യം ലഭ്യമാകില്ല എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date