ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കൈനകരി ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററായി ഉയർത്തി.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എൽ.എ. തോമസ് കെ.തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അധ്യക്ഷനായി.
ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
എൻ.എച്ച്.എം.ഫ്ളഡ് റീകൺസ്ട്രക്ഷൻ ഫണ്ടിൽ നിന്നും 58 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, ചമ്പക്കുളം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എ. പ്രമോദ്, നോബിൻ പി. ജോൺ,സബിത മനു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി. കുളങ്ങര, കുപ്പപ്പുറം മെഡിക്കൽ ഓഫീസർ ഡോ. വി സിൻസിൽ, പഞ്ചായത്ത് സെക്രട്ടറി ജി. ടി. അഭിലാഷ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments