നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് ഉദ്ഘാടനം ഇന്ന്
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 17 ). രാവിലെ 10.30 നു നടക്കുന്ന ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യും. ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനവും ശിലാഫലകത്തിന്റെ അനാഛാദനവും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും.
ഉദ്ഘാടനത്തെ തുടർന്ന് മീഡിയ ഇന്ററാക്ഷൻ നടക്കും. നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ്, എൻ.ഐ.എഫ്.എൽ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
തിരുവനന്തപുരം സെന്ററിനു പുറമേയാണ് കോഴിക്കോട് സെന്റർ യാഥാർത്ഥ്യമാകുന്നത്. ഇംഗീഷ് ഭാഷയിൽ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജർമ്മൻ ഭാഷയിൽ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ലെവൽ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
ഓഫ്‌ലൈൻ കോഴ്സുകളിൽ ബി.പി.എൽ, എസ്. സി, എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ ജനറൽ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് 75 % സർക്കാർ സബ്സിഡിയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org , www.nifl.norkaroots.org വെബ്ബ്സൈറ്റുകൾ സന്ദർശിക്കണം. അല്ലെങ്കിൽ
+91-8714259444 എന്ന വാട്സ്ആപ്പ് നമ്പറിലോ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
- Log in to post comments