Skip to main content

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെയും പുത്തലത്ത് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്   കോഴിക്കോട് ജില്ലാ ഓഫീസിൽ സംഘടിപ്പിച്ചു. ബോർഡ് ഡയറക്ടർ കെ ജെ സ്റ്റാലിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുത്തലത്ത് കണ്ണാശുപത്രി പി ആർ ഒ അനുരഞ്ജ്, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ ലൈല.കെ.സി സ്വാഗതം പറഞ്ഞു. അഡീ. ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ വിദ്യ ടി നന്ദി അറിയിച്ചു.

date