Skip to main content

പയ്യടിമീത്തൽ സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു 

 

പയ്യടിമീത്തൽ ഗവ. എൽപി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 7.5 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയം നിർമ്മിച്ചത്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം എ പ്രതീഷ്, ദീപ കാമ്പുറത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത പറക്കോട്ട്, സി സുരേഷ്, ടി നിസാർ, എ പി പീതാംബരൻ, കെ നിത്യാനന്ദൻ, കെ അഷ്റഫ്, പിടിഎ പ്രസിഡൻ്റ് കെ ലിജീഷ്,  ഹെഡ്മിസ്ട്രസ് എൻ സബിത എന്നിവർ സംസാരിച്ചു. 

പരിപാടിയോടനുബന്ധിച്ച് കണ്ടിലേരി മാമ്പുഴപാലം റോഡിൻ്റെ പേര് കൊടക്കാട്ട് അശോകൻ റോഡ് എന്നാക്കുന്ന പുനർനാമകരണവും പി ടി എ റഹീം എംഎൽഎ നിർവഹിച്ചു.

date