Skip to main content

അഞ്ച് ആരോഗ്യകേന്ദ്രങ്ങളിൽ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

ജില്ലയിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷൻ വാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഓർക്കാട്ടേരി സിഎച്ച്സി ഐസൊലേഷൻ വാർഡ്,
നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ്,
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ സാമൂഹിക ആരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ്, മുക്കം കമ്മ്യുണിറ്റി ഹെൽത് സെന്റർ ഐസൊലേഷൻ വാർഡ്,
മേലടി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഐസൊലേഷൻ വാർഡ് എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.

മുക്കം കമ്മ്യുണിറ്റി ഹെൽത് സെന്റർ ഐസൊലേഷൻ വാർഡ് ഉദ്‌ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു, ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ പി ചാന്ദിനി, ആരോഗ്യ സ്റ്റാൻഡിങ്ങ് ചെയർപേഴ്സൺ പ്രജിത പ്രദീപ്‌, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ സത്യനാരായണൻ,
കൗൺസിലർമാരായ മുഹമ്മദ്‌ അബ്ദുൽ മജീദ്, വേണു കല്ലുരുട്ടി, അശ്വതി സനൂജ്, എം ടി വേണുഗോപാലൻ, ഫാത്തിമ കൊടപ്പന എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ആലിക്കുട്ടി നന്ദി പറഞ്ഞു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡ് ഉദ്ഘാടന ചടങ്ങിൽ എം കെ മുനീർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി പി ലൈല, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ഐസൊലേഷൻ വാർഡിൻ്റെ  ഉദ്ഘാടന ചടങ്ങിൽ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ റീത്ത, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൻ ലീബ സുനിൽ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അംഗം മുരളി കുളങ്ങരത്ത്, കെ കെ സുരേഷ്, വി രാജൻ, അജിത നടേമ്മൽ, മെഡിക്കൽ ഓഫീസർ ഡോ. സി പി സജിത, പിആർഒ എൻ സിഗ്മ എന്നിവർ സംസാരിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ വിശിഷ്ടാതിഥിയായി. ബ്ലോക്ക് വെെസ് പ്രസിഡന്റ് പി പ്രസന്ന, സ്ഥിരം സമിതി അം​ഗങ്ങളായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, എം എം രവീന്ദ്രൻ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ബ്ലോക്ക് പഞ്ചായത്ത് അം​ഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ വി എം വീണ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ പ്രകാശൻ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ​ഗ്രാന്റ് പ്രോജക്ടിൽ വാങ്ങിയ ലാപ്ടോപ്, ഡെസ്ക്ടോപ്, പ്രിന്റർ തുടങ്ങിയവ ആശുപത്രിക്ക് കെെമാറി.

ഓർക്കാട്ടേരി സി.എച്ച്.സിയിലെ  ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ കെ കെ രമ എം.എൽ.എ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ എന്നിവർ മുഖ്യാതിഥികളായി.

date