Post Category
ഇൻവെസ്റ്റേഴ്സ് മീറ്റ് ഇന്ന് ( ഫെബ്രുവരി 17)
വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഫെബുവരി 17 നു വ്യവസായ സംരംഭകർക്കായി യു എൽ സൈബർ പാർക്കിൽ ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. രാവിലെ 11.30 ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.
പരിപാടിയോടനുബന്ധിച്ച് നിക്ഷേപകരുടെ പ്രോജക്ട് അവതരണം. ബാങ്കിൻ്റെ വ്യവസായ സൗഹൃദമായ പുതിയ പദ്ധതികൾ പരിചയപ്പെടുത്തൽ, നിക്ഷേപകർക്ക് സാമ്പത്തിക പിന്തുണ സംബന്ധിച്ച കാര്യങ്ങളിൽ സംശയ നിവാരണം നടത്തൽ, പാനൽ ഡിസ്കഷൻ, ടെക്നിക്കൽ സെഷനുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
date
- Log in to post comments