Post Category
മാസങ്ങള്‍ക്കുള്ളില്‍ ഭൂമി തരം മാറ്റി ലഭിച്ച സന്തോഷത്തില്‍ ചാത്തനോടിയില്‍ വീട്ടില്‍ രാജമ്മ
നിലം കരഭൂമിയായി മാറ്റി ലഭിക്കണമെന്ന അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അനുകൂലമായ ഉത്തരവ് ലഭിച്ച സന്തോഷത്തിലാണ് ചാത്തനോടിയില്‍ വീട്ടില്‍ പി എന്‍ രാജമ്മ.
രാജമ്മയുടെ പേരിലുള്ള 10 സെന്റ് ഭൂമി കരഭൂമിയായി മാറ്റി ലഭിക്കുന്നതിനാണ് 2023 ഓഗസ്റ്റ് മാസത്തില്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടിക്രമങ്ങളെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തീകരിച്ചത് കൊണ്ടാണ് കാലതാമസം കൂടാതെ ഭൂമി തരം മാറ്റം ഉത്തരവ് കൈപ്പറ്റാന്‍ സാധിച്ചതെന്ന് രാജമ്മ പറയുന്നു. സൗജന്യമായാണ് ഭൂമി തരം മാറ്റി ലഭിച്ചത്.
date
- Log in to post comments