Post Category
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭൂമി തരം മാറ്റി കിട്ടിയ ആശ്വാസത്തില്‍ ലാലന്‍
രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഭൂമി തരം മാറ്റി കിട്ടിയ സന്തോഷത്തിലാണ് തോപ്പുംപടി വില്ലേജിലെ കരുവേലിപ്പടി സ്വദേശി ചൂലെഴുത്തുംപറമ്പില്‍ ഇ.വി ലാലന്‍.
2.5 സെന്റ് ഭൂമിയില്‍ 27 വര്‍ഷമായി ഇവര്‍ വീട് വെച്ച് താമസിക്കുന്നു. ഭൂമി നിലമായതിനാല്‍ വായ്പ എടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് 2022ല്‍ ഭൂമി തരം മാറ്റത്തിന് അപേക്ഷ നല്‍കിയത്.
ആലുവ യു.സി കോളേജില്‍ സംഘടിപ്പിച്ച ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസ് തല അദാലത്തിലാണ് ഇവര്‍ക്ക് ഭൂമി തരം മാറ്റം ഉത്തരവ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ഇടത്തേ കാലിന് സ്വാധീനക്കുറവുള്ള ഇദ്ദേഹത്തിന് നിലവില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വായ്പ എടുക്കാനും മറ്റുമുള്ള തടസങ്ങള്‍ നീങ്ങിക്കിട്ടിയ ആശ്വാസത്തിലാണ് ലാലന്‍ അദാലത്ത് വേദി വിട്ടത്.
date
- Log in to post comments