Skip to main content

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ യാഥാർത്ഥ്യത്തിലേക്ക്

*ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 40 ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണൽ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മലപ്പുറം മുതുവല്ലൂർപെരുവള്ളൂർവേങ്ങരപൊൻമുണ്ടംവെട്ടത്തൂർമേലാറ്റൂർതേഞ്ഞിപ്പാലംമുന്നിയൂർകണ്ണമംഗലംമങ്കടകീഴാറ്റാർപാലക്കാട് അകത്തേത്തറവടകരപ്പതിപെരുമാട്ടികപ്പൂർകുമരംപുത്തൂർനെല്ലായവടവന്നൂർകൊടുമ്പ്പൂക്കോട്ടുകാവ്വെള്ളിനേഴിവിളയൂർഅയിലൂർപട്ടഞ്ചേരിതൃശൂർ വാടാനപ്പള്ളിചേർപ്പ്ചൂണ്ടൽദേശമംഗലംകാട്ടൂർവല്ലച്ചിറഒരുമനയൂർകോഴിക്കോട് ചങ്ങരോത്ത്ചോറോട്കായണ്ണതുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട് വടകരപാലക്കാട് മണ്ണാർക്കാട്ഷൊർണൂർ, എറണാകുളം ഏലൂർകളമശേരി മുൻസിപ്പാലിറ്റികളിലുമാണ് പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നത്.

പി.എൻ.എക്‌സ്. 739/2024

date