Post Category
മകന് പഠിക്കാം; റീനയ്ക്ക് ആശ്വാസം ഭൂമി തരം മാറ്റി ഉത്തരവ് ലഭിച്ചു
മകന്റെ ഉപരി പഠനത്തിനായി വായ്പ എടുക്കാന്‍ തടസം നീങ്ങിയ ആശ്വാസത്തിലാണ് കടുങ്ങല്ലൂര്‍ വില്ലേജിലെ ഏലൂക്കര സ്വദേശി പാലതുരുത്തില്‍ റീന.
ഭര്‍ത്താവ് തോമസിന്റെ പേരിലുള്ള, 50 വര്‍ഷമായി വീട് വെച്ച് താമസിക്കുന്ന 17.5 സെന്റ് ഭൂമി നിലം എന്ന് രേഖപ്പെടുത്തിയിരുന്നതിനാല്‍ മകന്റെ ഉപരി പഠനത്തിനായി ഇവര്‍ക്ക് ബാങ്കില്‍ നിന്നും വായ്പ ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ ഭൂമി തരം മാറ്റി പുരയിടം ആക്കുന്നതിന് അപേക്ഷ നല്‍കിയത്.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായാണ് അപേക്ഷ നല്‍കിയത്. ആലുവ യു.സി കോളേജില്‍ സംഘടിപ്പിച്ച ഫോര്‍ട്ട് കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസ് തല അദാലത്തിലാണ് ഇവര്‍ക്ക് ഭൂമി തരം മാറ്റം ഉത്തരവ് ലഭിച്ചത്.
date
- Log in to post comments