Skip to main content

സൗജന്യ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സ്

 

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലയുടെ നേതൃത്വത്തില്‍ 16 വയസ്സ് മുതല്‍ 23 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി കളമശ്ശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിക്കുന്ന സൗജന്യ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വെയര്‍ ഹൗസ് അസോസിയേറ്റ്, ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് പരിശീലനം ലഭ്യമാക്കുന്നത്. പത്താം ക്ലാസ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. അവധി ദിവസങ്ങളില്‍ നല്‍കുന്ന ഈ പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. തല്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്  9037926127 നമ്പറിലേക്ക് ബന്ധപ്പെടാം.
 

date