Skip to main content

ഗതാഗത നിയന്ത്രണം

 

കിന്‍ഫ്ര പൈപ്പ് ലൈന്‍ വര്‍ക്ക് കിന്‍ഫ്രയുടെ 45 എംഎല്‍ഡി വ്യാവസായിക ജല വിതരണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പൈപ്പ്ലൈന്‍ പ്രവൃത്തികള്‍ തോട്ടുമുഖം എടയപ്പുറം പിഡബ്ല്യുഡി റോഡില്‍ തിങ്കളാഴ്ച്ച(ഫെബ്രുവരി 19) ആരംഭിക്കുന്നു. തോട്ടുമുഖം ജംഗ്ഷനില്‍ നിന്നും ഇടയപ്പുറം ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടക്കുമ്പോള്‍ ഭാര വാഹനങ്ങള്‍ ആലുവ പമ്പ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് സബ് ജയില്‍ റോഡ് വഴി കൊച്ചിന്‍ ബാങ്കിലേക്ക് പോകണം. ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ നിന്നുമുള്ള ചെറുവാഹനങ്ങള്‍ പാസ്‌പോര്‍ട്ട് ഓഫീസിനു സമീപമുള്ള ആശാന്‍ ലൈന്‍ വഴി എടയപ്പുറം ജംഗ്ഷനിലേക്കും, കീഴ്മാട് തടിയിട്ടാംപറമ്പ് റോഡ് വഴി കൊച്ചിന്‍ ബാങ്കിലേക്ക് പോകണം. കൊച്ചിന്‍ ബാങ്കില്‍ നിന്നും തോട്ടുമുഖത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എടയപ്പുറം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പോകേണ്ടതാണ്.

date