Post Category
വിസ്മയമായി പാറക്വാറി ചാര്‍ജിങ്ങ്
തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് കൊട്ടാരക്കര കെ ഐ പി ഗ്രൗണ്ടിലെ എക്‌സിബിഷനില്‍ കാണികളില്‍ വിസ്മയമായി ജില്ലാ ഹരിത കേരളം മിഷന്റെ പാറക്വാറി റീചാര്‍ജിങ് ഡെമൊ. സംസ്ഥാനത്തെ ആദ്യ പാറക്വാറി റീചാര്‍ജിങ്ങ് നടത്തിയ കരീപ്ര ഗ്രാമപഞ്ചായത്തിലെ ദൃശ്യാവിഷ്‌കരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പ്രവര്‍ത്തനം നിലച്ച പാറക്വാറികളില്‍ അനെര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ജലദൗര്‍ലഭ്യമുള്ള പ്രദേശത്ത് ക്വാറി ജലം കൃഷിയ്ക്കായി വിനിയോഗിക്കുകയും ചെയ്യുന്ന മാതൃകയാണ് ഇവ. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിജയകരമായി സംഘടിപ്പിച്ച വിവിധ പദ്ധതികളെ വ്യക്തമാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എസ് ഐസക് ന്റെ നേതൃത്വത്തിലാണ് മാതൃക ഒരുക്കിയത്.
date
- Log in to post comments