Skip to main content
ഉല്ലാസയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

ഉല്ലാസയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 98 വയസ്സുള്ള നന്തിക്കര പള്ളത്ത് മാണിക്യനും ഭാര്യയും ഉള്‍പ്പെടെ 46 പേര്‍ ഒരുമിച്ചൊരു യാത്ര പോയി.... ചിരിച്ചും കളിച്ചും സിനിമ കണ്ടും കഥകള്‍ പറഞ്ഞും രുചിയോടെ ഭക്ഷണങ്ങള്‍ ആസ്വദിച്ചും സ്‌നേഹതീരം ബീച്ചിലേക്ക് ഒരുമിച്ചൊരു ഉല്ലാസയാത്ര.... പറപ്പൂക്കര പഞ്ചായത്തിലെ ജനകീയ പദ്ധതിയായ 'ജീവനം' പദ്ധതിയുടെ ഭാഗമായി പ്രായമായവര്‍ക്ക് ഒരുക്കിയ ഉല്ലാസയാത്രയിലൂടെയാണ് അവര്‍ ഒന്നിച്ച് ട്രിപ്പ് പോയത്.

നാലാമത്തെ തവണയാണ് പഞ്ചായത്ത് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്. നന്തിക്കര കോപ്പക്കാട്ടില്‍ സൗദാമിനി അമ്മയുടെ ഓര്‍മ്മയ്ക്ക് മകന്‍ കെ.വി. ശിവകുമാറാണ് യാത്ര സ്‌പോണ്‍സര്‍ ചെയ്തത്. 46 പേരും അവരുടെ വിശേഷങ്ങള്‍ പറഞ്ഞും കാഴ്ചകള്‍ കണ്ടും പാട്ടുപാടിയും സന്തോഷിച്ചും ആസ്വദിച്ചും ഉല്ലാസയാത്ര അവിസ്മരണീയമാക്കി. ഉല്ലാസയാത്രയുടെ ഫ്‌ളാഗ് ഓഫ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി.

date