ഗാന്ധിഭവന് റേഷന്‍ പെര്‍മിറ്റ് കൈമാറി
വെളളരിക്കുണ്ടിലെ ബളാല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുവദിച്ച റേഷന്‍ പെര്‍മിറ്റ് സ്ഥാപനത്തിന് കൈമാറി. മങ്കയത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവന്‍ ലവ് ആന്റ് കെയര്‍ അനാഥ മന്ദിരത്തില്‍ സപ്ലൈ ഓഫിസറും ജീവനക്കാരും നേരില്‍ ചെന്നാണ് റേഷന്‍ പെര്‍മിറ്റ് കൈമാറിയത്. പത്തനാപുരത്തെ ഗാന്ധിഭവന് കീഴിലാണ് ഈ അനാഥ മന്ദിരം പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള 11 അന്തേവാസികള്‍ക്കായി 115.5 കിലോ അരിയും 49.5 കിലോ ഗോതമ്പിനുമായുള്ള പ്രതിമാസ റേഷന്‍ പെര്‍മിറ്റാണ് നല്‍കിയത്. ചടങ്ങില്‍ മങ്കയം ഗാന്ധിഭവന്‍ മാനേജര്‍ കെ.രവിന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി.സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ. ആന്റണി, ജീവനക്കാരായ ബിനോയ് ജോര്‍ജ്, പി.പ്രജിത, വിശാല്‍ ജോസ്, എ.രാധ എന്നിവരും ഏ.കെ.ആര്‍.ആര്‍.ഡി.എ താലൂക്ക് പ്രസിഡണ്ട് സജീവ് പുഴക്കരയും പങ്കെടുത്തു.
- Log in to post comments