അവസരങ്ങളുടെ വാതായനം തുറന്ന് കുടുംബശ്രീയുടെ 'ലക്ഷ്യ 24' തൊഴില്‍ മേള
കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡി.ഡി.യു - ജി.കെ.വൈ, കെ.കെ.ഇ.എം പദ്ധതികളുടെ ഭാഗമായി കന്നഡ മേഖലയിലെ പത്താം ക്ലാസ് മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല തൊഴില്‍മേള ലക്ഷ്യ'24 വന്‍ വിജയമായി. അറുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. അഞ്ഞൂറിലധികം തൊഴിലവസരങ്ങളുമായി 28 കമ്പനികളാണ് മംഗല്‍പാടി എ.ജെ.ഐ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന തൊഴില്‍ മേളയില്‍ തൊഴിലന്വേഷകരെ തേടിയെത്തിയത്. എ.കെ.എം അഷറഫ് എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര മുഖ്യാതിഥിയായി. മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫല്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഉമ്പായി പെരിങ്കടി, വി.വി.സുധ, കുടുംബശ്രീ എ.ഡി.എം.സി ഡി.ഹരിദാസ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്ല, മുഹമ്മദ് കമ്പാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എം.രേഷ്മ, സി.കൃപ്ന, വി.ലിജിന്‍, സഫ മുര്‍ഷ, സച്ചിന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.വി.സുശീല നന്ദിയും പറഞ്ഞു. അക്കൗണ്ട്‌സ്, സെയില്‍സ്, ഐ.ടി ആന്റ് സോഫ്റ്റ് വെയര്‍, ബില്ലിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, തുടങ്ങിയ മേഖലകളിലായി 121 പേര്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 387 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു.
- Log in to post comments