Skip to main content

സാക്ഷരതാ മിഷന്‍ ഹയര്‍സെക്കണ്ടറി തുല്യതാ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

കാസര്‍കോട് ജില്ലയിലെ 14 ഹയര്‍സെക്കന്‍ഡറി തുല്യത പഠന കേന്ദ്രങ്ങളിലെ തുല്യത അധ്യാപകര്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാദൂര്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ മേഘലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. നിരന്തര മൂല്യനിര്‍ണയത്തെക്കുറിച്ച് കെ.വി.രാഘവന്‍ മാസ്റ്റര്‍, മുതിര്‍ന്നവരോടുള്ള സമീപനത്തില്‍ മേഖല കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, ക്ലാസുകളുടെ സംഘാടനത്തെക്കുറിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു എന്നിവര്‍ ക്ലാസെടുത്തു. ഇ.ചന്ദ്രശേഖരന്‍, എസ്.വി.വിനീഷ്, പി.വസന്തന്‍, എസ്.പ്രീത, എസ്.ലത, പി.ഗിരിജ, ബി.കെ.സ്മിത, കെ.ഒ.അനില്‍കുമാര്‍,കെ.അച്യുതന്‍ മാസ്റ്റര്‍, കെ.പി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

date