Skip to main content

ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ -അരിമ്പ്ര ജി.വി.എച്ച്.എസ്.എസിലാണ് ആദ്യസ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ജില്ലയിലെ ആദ്യ നൈപുണി വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ(ഫെബ്രുവരി 19) അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ജില്ലയില്‍ 15 ബി.ആര്‍.സികളിലായി 15 സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ ആദ്യസ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററായ അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ ജ്വല്ലറി ഡിസൈനര്‍ കോഴ്‌സും എ.ഐ ഡിവൈസസ് ഇന്‍സ്റ്റലേഷന്‍ ഓപ്പറേറ്റര്‍ കോഴ്‌സുമാണ് മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുക. സംസ്ഥാനതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 19) വൈകിട്ട് അഞ്ചിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ജില്ലാതല ഉദ്ഘാടനം അരിമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ വൈകീട്ട് അഞ്ചിന് പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും.

date