Skip to main content

കളമശേരി ഗ്ലാസ് കോളനിയിൽ ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും

 

മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശ്ശേരി ഗ്ലാസ് കോളനിയിൽ പുതുതായി പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജും ഓപ്പൺ ജിമ്മും മണ്ഡലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 39 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 10 സെന്റ് ഭൂമിയിൽ യാഥാർത്ഥ്യമായ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനായി 9 ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 

മണ്ഡലത്തിലെ രണ്ടാമത്തെ ഓപ്പൺ ജിമ്മാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ആദ്യത്തെ ഓപ്പൺ ജിം ഏലൂർ മുനിസിപ്പാലിറ്റിയിലാണ്.  

ഒന്നാം വാർഡ് കൗൺസിലർ അഡ്വ. ചിത്ര സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുപ്രവർത്തകരായ ടി.എസ് ശിവൻ, ടി.ടി രതീഷ്,  ടി. വി ഗോപി, ടി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date