Skip to main content

ഡാക് അദാലത്ത് മാർച്ച് 13ന്

കോട്ടയം: തപാൽ സേവനരംഗത്തെ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട്  കോട്ടയം ഡിവിഷനിലെ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വെച്ച് മാർച്ച് 13 ന് രാവിലെ 11 മണിക്ക്  ഡിവിഷണൽ ഡാക് അദാലത്ത് നടത്തുന്നു.
തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികൾ / സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് മാർച്ച് രണ്ടു  വരെ സ്വീകരിക്കുന്നതാണ്. അദാലത്തിൽ  കോട്ടയം ഡിവിഷനിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2582970, 2301066, 2581680

date