Post Category
ശുചിത്വ സന്ദേശ യാത്രക്ക് സ്വീകരണം നൽകി
കോട്ടയം : മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ തല ശുചിത്വ സന്ദേശ യാത്രക്ക് ഈരാറ്റുപേട്ട നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഹമ്മദ് കുരിക്കൾ നഗറിൽ സംഘടിപ്പിച്ച സ്വീകരണയോഗം നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി ഈരാറ്റുപേട്ടയെ മാറാൻ ഹരിതകർമസേനയുടെ യൂസർ ഫീ നൂറു ശതമാനത്തിലെത്തിക്കണമെന്ന് അവർ പറഞ്ഞു. യോഗത്തിൽ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ഷെഫ്‌ന അമീൻ, പി.എം. അബ്ദുൽ ഖാദർ, ഫസൽ റഷീദ്, നഗരസഭാംഗങ്ങളായ നാസർ വെള്ളൂപറമ്പിൽ, അൻസൽന പരീക്കുട്ടി, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ശുചിത്വ മിഷൻ ആർ. പി. അബ്ദുൽ മുത്തലിബ്, കില ബ്ലോക്ക് കോ - ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments