Post Category
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് 2023 -2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മഹാത്മാഗാന്ധി ടൗൺഹാളിൽ നടന്ന വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ ശ്രീകുമാർ നിർവഹിച്ചു. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് 40 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ടി. ശോഭന, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, എം.ടി പ്രീത നിർവഹണ ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments