Skip to main content

സംഘാടകസമിതി യോഗം

കോട്ടയം : ജില്ലാ പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിനായി സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിൽ കളക്‌ട്രേസറ്റിൽ വെച്ച് ഇന്ന് (ഫെബ്രുവരി 18) രാവിലെ 10.30 ന് ആലോചന യോഗം ചേരുന്നു. ഫെബ്രുവരി 22ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കെ.പി.എസ്. മേനോൻ സ്മാരക ഹാളിൽ വെച്ചാണ് ജില്ലാ പട്ടയമേള നടക്കുന്നത്.അന്നേദിവസം നടക്കുന്ന സംസ്ഥാനതല പട്ടയമേളയോട് അനുബന്ധിച്ചാണ് ജില്ലാ കേന്ദ്രങ്ങളിലും പട്ടയമേള സംഘടിപ്പിക്കുന്നത്.

 

date