Skip to main content

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം

കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എട്ടാം തരം പാസ്സായിരിക്കണം. ജെറിയാട്രിക് ട്രെയിനിംഗിൽ എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.
50 വയസിൽ താഴെയുള്ള പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചക്ക് 12ന് തിരുവഞ്ചൂർ  ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണ്.

date