Skip to main content
ഭവന- ഉത്പാദന മേഖലക്ക് ഊന്നല്‍ നല്‍കി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ബജറ്റ്

ഭവന- ഉത്പാദന മേഖലക്ക് ഊന്നല്‍ നല്‍കി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ബജറ്റ്

 

 

ഭവന നിര്‍മ്മാണം- ഉത്പാദന മേഖലക്ക് ഊന്നല്‍ നല്‍കി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ബജറ്റ്. 215 ഭവന രഹിത ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിക്കുന്നതിന് 11 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് മോളി ആക്കാംതിരിയില്‍ അവതരിപ്പിച്ചു.  മൃഗ സംരക്ഷണം, നെല്‍കൃഷി വികസനം എന്നിവക്കായി 2.5 കോടി രൂപയും വകയിരുത്തി. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികള്‍ക്കായി ഒരു കോടിയും തെരുവ് വിളക്ക് പദ്ധതിക്കായി 1.5 കോടി രൂപയും വകയിരുത്തി. ഫാം ടൂറിസം, കമ്മ്യൂണിറ്റി ലെവല്‍ കോമണ്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങള്‍, ഹാപ്പിനെസ് പാര്‍ക്ക്, പരിസ്ഥിതി സംരക്ഷണം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, സമഗ്ര കായിക വികസന പദ്ധതി, ഗോത്ര സമൂഹ- വനിതാ ഫെസ്റ്റ്, വയോജന സംഗമം. പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, വനിതാ വികസന മേഖലകളിലേക്ക് തുക വകയിരുത്തി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യക്തിഗത തൊഴിലുകള്‍ക്ക് പുറമെ സമഗ്ര ജലവിഭവ പരിപാലന പദ്ധതികള്‍ക്ക് 8.5 കോടി രൂപ വകയിരുത്തി. 49.51 കോടി വരവും 49.32 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍, സ്ഥിരം സമിതി അധ്യഷന്‍മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date