Skip to main content
മുഖ്യമന്ത്രിയുടെ മുഖാമുഖം :   ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി  

മുഖ്യമന്ത്രിയുടെ മുഖാമുഖം :  ചിത്രമതില്‍ ഒരുക്കി കേരള ലളിതകലാ അക്കാദമി  

 

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതില്‍ ഒരുക്കി. വയനാട് ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പ് രാവിലെ 9.30ന് വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫ് മാനന്തവാടി വില്ലേജ് ഓഫീസിന്റെ ചുമരില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ജോസഫ് എം വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ദേവകി ടീച്ചര്‍ ആശംസയും സരസ്വതി നന്ദിയും പറഞ്ഞു. നിരവധി കലാകാരര്‍ പങ്കെടുത്തു.

നവകേരള നിര്‍മ്മിതിക്കായി സംഘടിപ്പിക്കുന്ന രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയുടെ പ്രചരണത്തിനായാണ് എല്ലാ ജില്ലകളിലേയും നഗര സിരാ കേന്ദ്രങ്ങളിലെ ചുമരുകളില്‍ മുഖാമുഖം പരിപാടിയുടെ ലോഗോ ചിത്രമതിലായി കേരള ലളിതകലാ അക്കാദമി ഒരുക്കിയത്. മുഖാമുഖം പരിപാടിയുടെ വേദിയായ തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും അധികം ചുമര്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. ഫെബ്രുവരി 25ന് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കലാ സാംസ്‌കാരിക മേഖലയില്‍ നിന്നും തിരഞ്ഞെടുത്ത പ്രത്യേക അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കും

date