Skip to main content

ഡിജിറ്റൽ സാക്ഷരത പ്രതിജ്ഞ ചൊല്ലി

ഡിജി കേരളം ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ ഭാഗമായി എസ് എം വി സ്കൂളിലെ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്കായി ഡിജി പ്രതിജ്ഞ, ഡിജി സെൽഫി, ഡിജി ക്ലാസ് എന്നിവ സംഘടിപ്പിച്ചു. അമ്പലത്തറ യുപി സ്കൂളിൽ നടന്ന പരിപാടി വാർഡ് കൗൺസിലർ സുലോചനൻ വി. എസ് ഉദ്ഘാടനം ചെയ്തു. നഗരസഭ അക്ഷരശ്രീ പ്രോജക്ട് കോഡിനേറ്റർ ടിവി ശ്രീജൻ, മുൻ കൗൺസിലർ എസ് ഗീതാകുമാരി, ജില്ലാ കോഡിനേറ്റർ കെ വി രതീഷ് തുടങ്ങിയവർ പങ്കെടുത്തു. സ്മാർട്ട് ഫോൺ സാധ്യതകൾ എന്ന വിഷയത്തിൽ ക്ലാസും ഉണ്ടായിരുന്നു.

date