കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ക്ക് 11.45 കോടിയുടെ ഭരണാനുമതി കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം ചേര്‍ന്നു 11.45 കോടി ഫണ്ട് വകയിരുത്തി: ജില്ലാ കളക്ടർ
കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി യോഗം കാസര്‍കോട് കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ജി.എച്ച്.എസ്.എസ് ബേക്കൂര്‍ സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മ്മാണത്തിനായി 28.52 ലക്ഷം രൂപ, ജി.എച്ച്.എസ് പെര്‍ഡാല സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപ, ജി.എച്ച്.എസ് തച്ചങ്ങാട് സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മ്മാണത്തിനായി 29.98 ലക്ഷം രൂപ, ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 119 ലക്ഷം രൂപ, ജി.വി.എച്ച്.എസ് മടിക്കൈ 2 സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മ്മാണത്തിനായി 24 ലക്ഷം, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മ്മാണത്തിനായി 28.26 ലക്ഷം രൂപ, ജി.എച്ച്.എസ് സൗത്ത് തൃക്കരിപ്പൂര്‍ സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 92.35 ലക്ഷം രൂപ, ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍ സ്‌കൂളിന് കിച്ചന്‍ ഷെഡ് നിര്‍മ്മാണത്തിനായി 29.16 ലക്ഷം രൂപ, പൊതുമരാമത്ത് കെട്ടിട വിഭാഗം, എക്‌സി എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ജി.യു.പി.എസ് നുള്ളിപ്പാടി സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 98 ലക്ഷം രൂപ, ജി.എല്‍.പി.എസ് കുന്നുംകൈ സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 160 ലക്ഷം രൂപ, ജി.എച്ച്.എസ്.എസ് ഷിറിയ സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 60 ലക്ഷം രൂപ, ജി.എല്‍.പി.എസ് മുളിഞ്ച സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 150 ലക്ഷം രൂപ, ജി.യു.പി.എസ് കാസര്‍കോട് സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനായി 114 ലക്ഷം രൂപയും ഉള്‍പ്പെടെ 9.53 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
ചെറുകിട ജലസേചന വിഭാഗം, എക്‌സി എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ പാലേരിച്ചാലില്‍ വി.സി.ബി കം ട്രാക്ടര്‍വേ നിര്‍മ്മാണത്തിനായി 100 ലക്ഷം രൂപ, ദേലംപാടി ഗ്രാമപഞ്ചായത്തിലെ പള്ളങ്കോടില്‍ പയസ്വിനി പുഴയ്ക്ക് കുറുകെ റെഗുലേറ്റര്‍ നിര്‍മ്മാണം എന്ന പദ്ധതിയുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തിക്കായി 12 ലക്ഷം രൂപ, മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ പാണൂര്‍ കടപ്പില്‍ വി.സി.ബി കം ട്രാക്ടര്‍വേ പുനര്‍ നിര്‍മ്മാണത്തിനായി 80 ലക്ഷം രൂപ ഉള്‍പ്പെടെ 1.92 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ 11.45 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ വി.ചന്ദ്രന്‍ അറിയിച്ചു.
യോഗത്തില്‍ സമിതി ചെയര്‍മാനും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, എം.രാജഗോപാലന്‍ എം.എല്‍.എ, മറ്റു സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സമിതി കണ്‍വീനറും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസറുമായ വി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
- Log in to post comments