Skip to main content

ജില്ലാ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് ഫെബ്രുവരി 24, 25 തീയതികളില്‍ ക്യാമ്പ് ആഘോഷമാക്കാനൊരുങ്ങി ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍

ജില്ലാ ലിറ്റില്‍ കൈറ്റ്‌സ് ക്യാമ്പ് ഫെബ്രുവരി 24, 25 തീയതികളില്‍ ജി.വി.എച്ച്.എസ്.എസ് മൊഗ്രാലില്‍ നടക്കും. വിപുലമായ സംഘാടക സമിതി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍.നന്ദികേശന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.രഘു റാം ഭട്ട് എന്നിവര്‍ മുഖ്യാഥിതികളായി. പി.ടി.എ പ്രസിഡണ്ട് സിദ്ധീഖ് റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ റോജി ജോസഫ് ക്യാമ്പ് വിശദീകരണം നടത്തി.  കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ ഖാദര്‍ മാഷ് ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിനെ പരിചയപ്പെടുത്തി. കുമ്പള എ.ഇ.ഒ എം.ശശിധര, എസ്.എം.സി ചെയര്‍മാന്‍ സയ്യിദ് ഹാദി തങ്ങള്‍, മൊഗ്രാല്‍ സ്‌കൂള്‍ ഫോകസ് 24 ചെയര്‍മാന്‍ എം.മാഹിന്‍ മാസ്റ്റര്‍, മദര്‍ പി.ടി.എ ചെയര്‍പേഴ്‌സണ്‍  നജ്മുന്നിസ, വൈസ് ചെയര്‍പേഴ്‌സണ്‍മാരായ കാസര്‍കോട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ഹസീന നൗഷാദ്, നസ്രീന്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി.എം.അനില്‍ കുമാര്‍, റിയാസ് കരീം, ടി.കെ.ജാഫര്‍, എം.അബ്ബാസ്, എച്ച്.എം.കരീം, അഷ്‌റഫ് നാങ്കി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.എ.അബ്ദുല്‍ ബഷീര്‍ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി എം.മോഹനന്‍ നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരികളായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി,  എ.കെ.എം.അഷ്‌റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ എന്നിവരെയും രക്ഷാധികാരികളായി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.എന്‍.സരിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജമീല സിദ്ധീഖ് എന്നിവരേയും തിരഞ്ഞെടുത്തു. ക്യാമ്പ് കുട്ടികള്‍ക്ക് മറക്കാനാവാത്ത ഒരനുഭവമാക്കാനുളള പ്രവര്‍ത്തനങ്ങളാണ് സംഘാടക സമിതി ആസൂത്രണം ചെയ്യുന്നത്.

date