Skip to main content

സോള്‍ജിയര്‍, അഗ്നിവീര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു മാര്‍ച്ച് 22 വരെ രജിസ്‌ട്രേഷന്‍ നടത്താം

ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാകാനുള്ള സോള്‍ജിയര്‍, അഗ്നിവീര്‍ 2024 -25 രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. മാര്‍ച്ച് 22 വരെ രജിസ്‌ട്രേഷന്‍ നടത്താം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. എഴുത്തുപരീക്ഷ ഏപ്രില്‍ 22 മുതല്‍ നടക്കും. പരീക്ഷാ ഫലം മെയില്‍ പ്രഖ്യാപിക്കും. ജൂണ്‍ മുതല്‍ റിക്രൂട്ട്‌മെന്റ് റാലി ആരംഭിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള ഔദ്യോഗിക വെബ്‌സൈറ്റ് joinindianarmy.nic.in

date